novel

ആലപ്പുഴ: ഡി.സുഗതൻ രചിച്ച 'മഹാഭാരതത്തിലൂടെ' എന്ന ഇതിഹാസ നോവൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു. ദുര്യോധനന് മോക്ഷപ്രാപ്തി ലഭിക്കുന്നതാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് വർഷമെടുത്താണ് പുസ്തകം പൂർത്തിയാക്കുന്നത്. ചടങ്ങിൽ ആലപ്പുഴ നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ പങ്കെടുത്തു.