smj

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ ഹൈസ്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി 24 സ്മാർട്ട് ഫോണുകൾ തൈക്കാട്ടുശ്ശേരിയിലെ പ്രവാസികളുടെ കൂട്ടായ്മയായ ടി.എസ്.വൈ സൗജന്യമായി വിതരണം ചെയ്തു.വിതരണോദ്ഘാടനം അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവ്വഹിച്ചു. സ്ക്കൂൾ മാനേജർ ഫാദർ പോൾ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തമ്മ പ്രകാശൻ, ഫാദർ ജോസഫ് പാറപ്പുറം, പ്രഥമാധ്യാപകൻ എബ്രഹാം ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.വി മാമച്ചൻ ,വിമൽ രവീന്ദ്രൻ, പി. ടി .എ പ്രസിഡൻറ് കെ.എ ബാബു, ബിജു ആൻ്റണി പള്ളത്തിപറമ്പിൽ ,സുമേഷ് ഷൺമുഖൻ, എൽസി ജോൺ തുടങ്ങിയവർ സംസാരിച്ചു.