അമ്പലപ്പുഴ : നിയന്ത്രണം വിട്ട ബൈക്ക് മതിലിലിട‌ിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊപ്പാറക്കടവ് ചിറ്റാന്തറ വീട്ടിൽ സുദർശനൻ (65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 ഓടെ എസ്.എൻ കവല - കഞ്ഞിപ്പാടം റോഡിൽ കള്ളു പീടികക്കു സമീപമായിരുന്നു അപകടം.എസ്.എൻ. കവലയിലേക്കു പോകുകയായിരുന്ന സുദർശനനും, മകൻ ടെൻസും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ് ഗുരുതര പരിക്കേറ്റ ഇരുവരേയും ഓടിക്കൂടിയ നാട്ടുകാർ ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 5 ഓടെയാണ് സുദർശനൻ മരിച്ചത്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ : പ്രസന്ന . മക്കൾ: ടെൻസ് മോൻ, സുർജിത്, സീതാലക്ഷ്മി, ധനലക്ഷ്മി, ശ്രീലക്ഷ്മി . മരുമക്കൾ: പ്രശാന്ത്, സനീർ.