ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖ, മുട്ടം ശ്രീരാമകൃഷ്ണാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധിദിനം ആചരിക്കും. ആശ്രമത്തിലും ഗുരുദേവ മന്ദിരത്തിലും വിശേഷാൽ പൂജകൾ, നിവേദ്യ സമർപ്പണം, സമൂഹപ്രാർത്ഥന, കൂട്ടഉപവാസം എന്നിവ നടക്കും. ചടങ്ങുകൾക്ക് മാതാജി മഹിളാമണി, സ്വാമി സുഖാകാശസരസ്വതി, സ്വാമി ആത്മപ്രസാദ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് പ്രസിഡന്റ് ബി.നടരാജൻ, സെക്രട്ടറി വി.നന്ദകുമാർ എന്നിവർ അറിയിച്ചു.