fh

ഹരിപ്പാട്: എസ്.എൻ.ഡി.പി.യോഗം ചേപ്പാട് യൂണിയൻ ചിങ്ങോലി മേഖലയിലെ 263-ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചടങ്ങ് ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. ഉപേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ യു.ചന്ദ്രബാബു, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, ശാഖ സെക്രട്ടറി എച്ച്.സുരേഷ്, ശാഖ മാനേജിങ് കമ്മറ്റി അംഗം പ്രകാശ് എന്നിവർ സംസാരിച്ചു.