മാവേലിക്കര: നഗരസഭക്ക് കീഴിൽ സി.എസ്.ഐ പാരിഷ് ഹാളിലെ ക്വാറന്റൈൻ സെന്ററിൽ കഴിയുന്നവർക്ക് മതിയായ അളവിൽ ഭക്ഷണവും വെള്ളവും നൽകുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നഗരസഭാ ചെയർപേഴ്സനെ ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ്, ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ എന്നവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.