ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യത്തെ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമ്പോൾ, എക്‌സ്പ്രസ്സ് ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് എ.എം. ആരിഫ് എം.പി. ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ എന്നീ സ്റ്റേഷനുകളിലെ ജയന്തി ജനത,നേത്രാവതി, മൈസൂർ ഏറനാട്, എക്‌സ് പ്രസ്സുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കാൻ ശ്രമിക്കരുതെന്ന് റെയിൽവേ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.