photo


ചാരുംമൂട് : സത്യസന്ധതയും നിഷ്പക്ഷതയുമാണ് കേരളകൗമുദിയുടെ ശക്തിയെന്നും പത്രാധിപരുടെ ശക്തമായ നിലപാടുകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും ആർ.രാജേഷ് എം.എൽ.എ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി. സത്യപാൽ,വൈസ് ചെയർമാൻ രഞ്ജിത്ത് രവി, വള്ളികുന്നം രാമചന്ദ്രൻ, എസ്.എസ്. അഭിലാഷ് കുമാർ, വി. ചന്ദ്രബോസ്,വന്ദന സുരേഷ്,സ്മിത ദ്വാരക, വി.ആ. സോമൻ,മോഹൻ പുതുപ്പള്ളികുന്നം,സുമേഷ്,രാധാകൃഷ്ണൻ,ജയപ്രകാശ്,ഷാൽ വിസ്മയ, അർച്ചന പ്രദീപ്,രേഖ സുരേഷ്, എസ്.ഗിരീഷ്, വിഷ്ണു,മഹേഷ്,ശ്രീക്കുട്ടൻ എന്നിവർ സംസാരിച്ചു.