തുറവൂർ: ശ്രീനാരായണ ഗുരുദേവന്റെ 93-മത് മഹാസമാധിദിനാചരണം 21ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ നടത്തും.രാവിലെ 9 ന് ഗുരുപൂജ, ശാന്തി ഹവനം. തുടർന്ന് ഉപവാസവും പ്രാർത്ഥനയും .വൈകിട്ട് 3ന് സമാധിപൂജ ആരംഭിക്കും. 3.30 ന് മഹാസമാധി പൂജയും തുടർന്ന് ജപയജ്ഞ സമാപനവും പ്രസാദ വിതരണവും നടക്കും. മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. മഹാസമാധിയോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള അന്നദാനവും മൗന മഹാജാഥകളും ഒഴിവാക്കിയതായി ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ് അറിയിച്ചു.