ഹരിപ്പാട്: കെ.എസ്.യു കളക്ട്രേറ്റ് മാർച്ചിൽ അനന്തനാരായണൻ, അബ്ബാദ് ലുത്ഫി, ഗോകുൽനാഥ് എന്നിവരെ ക്രൂരമായി പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. നിയോജക മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.റോഷിൻ, പ്രസിഡന്റ് എം.ശ്രീക്കുട്ടൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത്.സി.കുമാരപുരം, ആർ.ഷിയാസ്, വിപിൻ ചേപ്പാട്, മനു, നകുലൻ, ബിനു മുതുകുളം, ഷാനിൽ സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.