ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ഓൺലൈനിൽ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഒക്‌ടോബർ 17 മുതൽ 26 വരെയാണ് സംഗീതോത്സവം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നവരാത്രി ദിനത്തിൽ വിദ്യാപൂജയും, വിദ്യാരംഭവും നടക്കും. ദുർഗ്ഗാഷ്ടമി ദിനമായ 23-ന് ഗ്രന്ഥങ്ങൾ പൂജവെയ്ക്കും. വിദ്യാരംഭ ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വേദപണ്ഡിതന്മാർ കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും. പൂജയിലും വഴിപാടിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തർ വഴിപാട് കൗണ്ടർ വഴി നേരിട്ടോ, ഓൺലൈൻ വഴിയോ ബുക്ക് ചെയ്യാൻ അവസരമുണ്ട്.
നവരാത്രി ദിനത്തിൽ സംഗീതാർച്ചനയ്ക്കുപുറമേ നൃത്തം, ഡാൻസ്, ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ഓട്ൻതുള്ളൽ, ചാക്യാർകൂത്ത്, തെയ്യം, കോലം തുടങ്ങിയ കലാപരിപാടികൾ ഓണ്‍ലൈനിലൂടെ അവതരിപ്പിക്കാം. www.facebook.com/Chakkulam എന്ന ഫേസ്ബുക്ക് പേജിൽ കലാപരിപാടികൾ ലഭ്യമാകും. Web: www.chakkulathukavutemple.org, E-mail chakkulathukavu@gmail.com ഫോൺ: 9447104242, 8943218902