മാന്നാർ: കോവിഡ് പ്രതിസന്ധിക്കിടെ പാണ്ടനാട്ടിൽ വ്യാപകമായി നിലം നികത്തൽ. ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിലെ മൃഗാശുപത്രിക്കു സമീപമുള്ള നിലങ്ങളാണ് രാത്രിയുടെ മറവിൽ വ്യാപകമായി നികത്തിയെടുത്തത്. നിലത്തിന്റെ ഇരുപത് സെന്റിൽ ഭൂരിഭാഗവും നികത്തിയെടുത്ത ശേഷം വേലിയും കെട്ടിയെന്നും നേരത്തെ കൃഷി ചെയ്തിരുന്ന നിലങ്ങൾ നികത്തിയെടുത്ത സംഭവം ഏറെ വിവാദമായിട്ടും റവന്യൂ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു.