ചേർത്തല:എസ്.എൻ.ട്രസ്റ്റ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പിൽ ഒൗദ്യോഗിക പാനലിലെ മുഴുവൻ പേരെയും മഹാ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച എല്ലാ വോട്ടർമാരയും പാനലിന് നേതൃത്വം നൽകിയ വെള്ളാപ്പള്ളി നടേശനെയും എസ്.എൻ.ഡി.പി യോഗം സംരക്ഷണസമിതി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.യോഗത്തിൽ പ്രസിഡന്റ് എം.മനോജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജയൻ സുരേന്ദ്രൻ,സൂരജ് നെടുമ്പ്രക്കാട്,രാജീവ് അയ്യപ്പഞ്ചേരി എന്നിവർ സംസാരിച്ചു.