ref

ഹരിപ്പാട്: സാലറി കട്ട്‌ നടത്തുന്നതിൽ നിന്നും സർക്കാ‌ർ പിന്തിരിയണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് കോളേജ് മിനിസ്റ്റിരിയൽ സ്റ്റാഫ്‌ ഫെഡറേഷൻ ഇതര അനദ്ധ്യാപക സംഘടനയും ചേർന്ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ പ്രതിഷേധം സംഘടിപ്പിച്ചു. അനിൽകുമാർ അദ്ധ്യക്ഷനായി. യോഗം കേരളാ യൂണിവേഴ്സിറ്റി സെനറ്റ്‌ മെമ്പർ എസ്.ജയറാം ഉദ്‌ഘാടനം ചെയ്തു.