ഹരിപ്പാട്: നഗരത്തിൽ സ്ത്രീ സൗഹൃദ സുരക്ഷിത വിശ്രമ കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മണ്ണാറശാല നാഗരാജ ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, റവന്യു ടവർ, വ്യാപാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന സ്ത്രീകൾക്ക് വിശ്രമം ഒരുക്കുന്നതിന് പ്രത്യേക സുരക്ഷിത സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രവും ശുചിമുറിയും നിർമ്മിക്കുന്നത് ആലോചനയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനായി 22ന് പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുമായി ഓൺലൈൻ ചർച്ച നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.