ഹരിപ്പാട്: നങ്ങ്യാർകുളങ്ങരയിലെ വെളളക്കെട്ട് പരിഹരിക്കുവാൻ ചെങ്ങന്നൂർ മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടി​വ് എൻജി​നി​യർക്ക് നിർദ്ദേശം നൽകിയതായി രമേശ് ചെന്നിത്തല അറിയിച്ചു. നങ്ങ്യാർകുളങ്ങര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന് തെക്ക് ഭാഗത്തെയും വടക്ക് ഭാഗത്തെയും പ്രദേശങ്ങളിലെ വെളളക്കെട്ട് പരിഹരിക്കുവാൻ നങ്ങ്യാർകുളങ്ങര ടൗൺ റസിഡൻസ് അസോസിയേഷൻ, കാരുണ്യ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നൽകിയ നിവേദനത്തിലാണ് നടപടിയെയെന്ന് ചെന്നിത്തല അറിയിച്ചു.