ആലപ്പുഴ: മുഖ്യമന്ത്റി പിണറായി വിജയൻ രാജിവെയ്ക്കുക, മന്ത്റി കെ.ടി.ജലീലിനെ പുറത്താക്കുക, സ്വർണ്ണ കള്ളക്കടത്ത് അടക്കമുള്ള കേസുകൾ സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ നേതാക്കൾ 22 ന് രാവിലെ 10 മുതൽ ഡി.സി.സി ഓഫീസ് അങ്കണത്തിൽ സത്യഗ്രഹം നടത്തുമെന്ന് ജില്ലാ ചെയർമാൻ എം.മുരളി അറിയിച്ചു.