ആലപ്പുഴ: അതിലറ്റിക്കോ ഡി ആലപ്പുഴയുടെ പുതിയ സംരംഭമായ ''കയക്'' ബോട്ടുകളുടെ പരിശീലനപരിപാടി ഇന്ന് ആരംഭിക്കും. ക്ലബ്ബ് സ്വന്തമായി വാങ്ങിയ ബോട്ടുകൾ കായിക വിനോദത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കും സ്ത്രീ- പുരുഷ ഭേദമന്യേ പരിശീലനത്തിന് ഉപയോഗിക്കാം.
ബോട്ടുകളുടെ ഉദ്ഘാടനം രാവിലെ 8.30 ന് ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞമോൻ നിർവഹിക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ .ജോസഫ് മുഖ്യാതിഥിയാകും. മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുമാർ, ടോമി പുലിക്കാട്ടിൽ, കെ. കെ. നാസർ തുടങ്ങിയവർ പങ്കെടുക്കും. ക്ലബ് പുറത്തിറക്കുന്ന ഒഫീഷ്യൽ ജെഴ്സി യുടെ ഉദ്ഘാടനം സിനിമാ നടൻ സണ്ണി വെയിൻ നിർവഹിക്കും.