ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം കുട്ടനാട് പാക്കേജിനെ കിസാൻ ജനത സംസ്ഥാന പ്രസിഡന്റ് സി.കെ. ദാമോദരനും ജനറൽ സെക്രട്ടറി പി.ജെ. കുര്യനും സ്വാഗതം ചെയ്തു. ഹൈക്കോടതിയുടെ അഭിപ്രായം കൂടി മാനിച്ച് രണ്ടാം കുട്ടനാട് പാക്കേജിൽ ആലപ്പുഴ പട്ടണത്തിന്റെ കിഴക്കൻ ഭാഗങ്ങളിലെ പള്ളാത്തുരുത്ത്, തിരുമല, നെഹ്രുട്രോഫി വാർഡുകളിലായി ഉൾപ്പെട്ട് കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പത്ത് പുഞ്ചപ്പാടങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഇരുവരും പറഞ്ഞു.