tv-r

അരൂർ:ആലപ്പുഴയിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു ബി.ജെ.പി. അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ ബൈപാസ് കവലയിൽ ദേശീയ പാത ഉപരോധിച്ചു. അരൂർ പഞ്ചായത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് അരൂർ ബൈപാസ് കവലയിൽ സമാപിച്ചു .തുടർന്ന് നടന്ന വഴിതടയൽ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.പി. കെ ബിനോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു അധ്യക്ഷനായി. സി.ആർ. രാജേഷ്, സി.മധുസൂദനൻ, അഡ്വ. ബി ബാലാനന്ദൻ. ശ്രീദേവി വിപിൻ. വിമൽ രവീന്ദ്രൻ. കെ.കെ. സജീവൻ. ഉണ്ണികൃഷ്ണൻ . പി.ബി.അനിൽകുമാർ . എൻ.രൂപേഷ്, ഹരിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.