ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 1120ാം നമ്പർ എരിയ്ക്കാവ് ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാ സമാധി ദിനം ശാഖാംഗങ്ങൾ സ്വന്തം ഭവനങ്ങളിൽ ആചരിക്കും. ഗുരു മന്ദിരത്തിൽ വൈദികാനുഷ്ടാനങ്ങൾ, ഉച്ചക്ക് ശേഷമുള്ള സമാധി ചടങ്ങുകളും കൂട്ടപ്രാർത്ഥനയും ക്ഷേത്രം ശാന്തി പി.വി. മോഹനൻ, ഗുരു ഭാഗവതയജ്ഞാചാര്യൻ ജി.രാമചന്ദ്രൻ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും.