മുതുകുളം :കവിയത്രി മുതുകുളം പാർവതി അമ്മയുടെ 43-ാം ചരമവാർഷിക ദിനം പാർവതി അമ്മ ട്രസ്റ്റിന്റേയും ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആചരിച്ചു.കാവ്യ സായാഹ്നം കാർത്തികപ്പള്ളി താലൂക്ക് ഗ്രന്ഥശാല സമിതി പ്രസിഡന്റ് ജി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ ദേവദാസ് ചിങ്ങോലി ആദ്ധ്യക്ഷത വഹിച്ചു. വിജയൻ ചെമ്പക, സാം മുതുകുളം, ആർ.മുരളീധരൻ ,എൻ. രാമചന്ദ്രൻ നായർ, ദേവദാസ് ചിങ്ങോലി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഗ്രന്ഥശാലാ അംഗമായ ലനയ്ക്ക് ഗ്രന്ഥശാല പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ ഉപഹാരം നൽകി.സെക്രട്ടറി സുജൻ മുതുകുളo,എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.