പൂച്ചാക്കൽ: ശ്രീനാരായണഗുരുദേവന്റെ 93-ാമത് സമാധി ദിനാചരണം പൂച്ചാക്കൽ മേഖലയിലെ എസ്.എൻ.ഡി.പി.യോഗം ശാഖകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ നാളെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുന്നതെന്ന് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു. 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖ ഓഫീസിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ചെയർമാൻ കെ.എൽ.അശോകൻ നേതൃത്വം നൽകും. ഗുരുക്ഷേത്രത്തിലെ വൈദിക ചടങ്ങുകൾക്ക് കളരിക്കൽ ഗോപി ശാന്തി, ഷിബു കശ്യപ് എന്നിവർ കാർമ്മികരാകും. തളിയാപറമ്പ് ദേവസ്വം കമ്മറ്റിയുടേയും 548-ാം നമ്പർ ശാഖയുടേയും സംയുക്താഭിമുഖ്യത്തിൽ ഗുരുക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ഷാജി സഹദേവൻ തന്ത്രി കാർമ്മികത്വം വഹിക്കും. ഷോബിമോൻ, പി.കെ.സജി,എസ്.രതീഷ്, സി.പി. സ്വയംവരൻ എന്നിവർ നേതൃത്വം നൽകും.3327-ാം നമ്പർ തേവർവട്ടം ശാഖയിലെ ഗുരുക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ബാബു മരോട്ടിക്കൽ, ടി.എൻ.സിദ്ധാർത്ഥൻ, ഗുരുകുലം പഠനകേന്ദ്രം എന്നിവർ നേതൃത്വം നൽകും.576-ാം നമ്പർ വാഴത്തറവെളി ശാഖയിലെ ചടങ്ങുകൾക്ക് എം.സുരേഷ്, ഷൈജുകാമ്പള്ളി എന്നിവർ നേതൃത്വം നൽകും. 1246-ാം നമ്പർ കട്ടൻചാൽ ശാഖയിലെ ചടങ്ങുകൾക്ക് വിനോദ് ,രണദേവൻ എന്നിവർ നേതൃത്വം നൽകും. 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖയിലെ ചടങ്ങുകൾക്ക് യു.ആർ.ജയചന്ദ്രൻ ,പി .വി.ആനന്ദൻ എന്നിവർ നേതൃത്വം നൽകും. തൈക്കാട്ടുശേരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് എൻ.പി.സജി, ആർ.രാജീവ് എന്നിവർ നേതൃത്വം നൽകും. 2861-ാം നമ്പർ ആന്നലത്തോട് ശാഖയിൽ നടക്കുന്ന ചടങ്ങുകൾക്ക് ദേവദാസ് ,ഇ.കെ.പുരുഷോത്തമൻ ,വനിതാ സംഘം ചേർത്തല യൂണിയൻ സെക്രട്ടറി റാണി ഷിബു എന്നിവർ നേതൃത്വം നൽകും. 608-ാം നമ്പർ അരുക്കുറ്റി മാത്താനം ശാഖയിലെ ചടങ്ങുകൾക്ക് റോഷി, സി.എസ്.സുരേഷ് എന്നിവർ നേതൃത്വം നൽകും.ഗുരുക്ഷേത്രത്തിൽ നടക്കുന്ന വൈദിക ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി കാർമ്മികനാകും. 1140-ാം നമ്പർ തൃച്ചാറ്റുകുളം നോർത്ത് ശാഖയിലെ ചടങ്ങുകൾക്ക് പി.കെ.രവി, വി.കെ.രവീന്ദ്രൻ, പി.കെ.പുരുഷൻ, യൂണിയൻ കൗൺസിലർ പി.വിനോദ് മാനേഴത്ത് എന്നിവർ നേതൃത്വം നൽകും. 574-ാം നമ്പർ പാണാവള്ളി ശാഖയിലെ ചടങ്ങുകൾക്ക് എൻ.കെ.വിജയൻ, ഷബിൻസൺ എന്നിവർ നേതൃത്വം നൽകും. 613-ാം നമ്പർ മാക്കേകടവ് ശാഖയിലെ ചടങ്ങുകൾക്ക് കെ.ധനഞ്ജയൻ, ആർ.ശ്യാംരാജ്, എം.കെ.പങ്കജാക്ഷൻ, ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി എന്നിവർ നേതൃത്വം നൽകും.2860-ാം നമ്പർ ഗീതാനന്ദപുരം ശാഖയിലെ ചടങ്ങുകൾക്ക് സോമൻ കൊട്ടടി, സോമേഷ്, യൂണിയൻ കൗൺസിലർ ബിജുദാസ് എന്നിവർ നേതൃത്വം നൽകും.