അമ്പലപ്പുഴ: സ്നേഹപൂർവം ജീവകാരുണ്യ സൗഹൃദ സമിതി അംഗമായിരുന്ന ജീവ കാരുണ്യ പ്രവർത്തകൻ യു.അഹമ്മദ് കബീറിന്റെ ഓർമ്മയ്ക്കായി നൽകുന്ന നാലാമത് അവാർഡ് പ്രഖ്യാപിച്ചു.സാമൂഹ്യ,ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ ഇടപെടലുകൾ നടത്തി വരുന്ന ശബ്ദകല ട്രസ്റ്റിനാണ് ഇത്തവണ അവാർഡ്. പുന്നപ്ര മധു ചെയർമാനും എം.കെ.മംഗളാനന്ദൻ ജനറൽ സെക്രട്ടറിയുമായാണ് ശബ്ദകലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. അവാർഡ് നിർണയ യോഗത്തിൽ സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ഷാജി ഗ്രാമദീപം, എസ്.നഹാസ്, പി.ടി. നെൽസൻ, ഓമനാ കലാധരൻ, റെജീന നസീർ, അനിമോൾ ഷാജി എന്നിവർ പങ്കെടുത്തു.