പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ ജനകിയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒറ്റപ്പുന്നയിൽ ചോനപ്പള്ളി ഗോവിന്ദൻ മെമ്മോറിയൽ വായനശാലയ്ക്ക് മുകളിൽ നിർമ്മിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനം ഗാനരചിതാവ് വയലാർ ശരത് ചന്ദ്രവർമ്മ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ആർ ഹരിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ജി മോഹനൻ, വൈസ് പ്രസിഡന്റ് മിനിമോൾ സുരേന്ദ്രൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർ പേഴ്സൺ മഞ്ജു സുധീർ, പഞ്ചായത്ത് അംഗങ്ങളായ ഷിൽജ സലിം കെ.കെ രമേശൻ പ്രസീത വിനോദ്, പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാരി എന്നിവർ പങ്കെടുത്തു