അമ്പലപ്പുഴ:അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴയിൽ നടത്തി വരുന്ന കൊവിഡ് കെയർ സെന്റർ നിറുത്തലാക്കുവാനുളള പഞ്ചായത്ത്‌ അധികാരികളുടെ നീക്കം ഉപേക്ഷിക്കണമെന്ന് അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ യു. ഡി. എഫ് ത്രിതല പഞ്ചായത്ത്‌ അംഗങ്ങളുടെ പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കരുമാടി മുരളി അധ്യക്ഷത വഹിച്ചു. എ. ആർ. കണ്ണൻ, ബിന്ദു ബൈജു, എസ് രാധാകൃഷ്ണൻ നായർ, പുന്നശ്ശേരി മുരളി, ജി സന്തോഷ്‌കുമാർ, സി ശശികുമാർ , വി ദിൽജിത്, ബി ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.