ആലപ്പുഴ : പ്രധാനമന്ത്രി​ നരേന്ദ്ര മോദിയുടെ ചരിത്രം വരും തലമുറയ്ക്ക് പാഠ്യ പുസ്തകമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.സദാനന്ദൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും എന്ന വിഷയത്തിൽ നടന്ന വെബ്ബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.

മേഖല അദ്ധ്യക്ഷൻ കെ. സോമൻ, ദേശീയ സമിതി അംഗം വെള്ളി​യാകുളം പരമേശ്വരൻ, ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി അശ്വനി ദേവ്, സേവാ സപ്താഹം ജില്ലാ കൺവീനറും ജില്ലാ സെക്രട്ടറിയുമായ ടി.സജീവ് ലാൽ, ജില്ലാ സെൽ കോഡിനേറ്ററും സേവാ സപ്താഹം സഹ കൺവീനറുമായ ജി. വിനോദ് കുമാർ, പാലമുറ്റത്തു വിജയകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, സി. മധുസൂദനൻ, രോഹിത് രാജ് എന്നിവർ സംസാരിച്ചു.