modi

ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 70-ാം ജൻമദിനത്തോട് അനുബന്ധിച്ച് കർഷകമോർച്ചയുടെ നേതൃതത്തിൽ മാമ്പുഴക്കരിയിൽ ക്ഷീരകർഷകൻ രാജേഷ് വാക്കിശ്ശേരിയെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ് പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി . ബി.ജെ.പി രാമങ്കരി കമ്മറ്റി പ്രസിഡന്റ് സജീവ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജിത്ത് മണലാടി, രഘുകുമാർ,കെ.പി.സുരേഷ് കുമാർ, ഭാർഗവൻ, ഹരികുമാർ, കലേഷ് തുടങ്ങിയവർ പങ്കെടുത്തു..