മാന്നാർ : ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസനമാണ് നടക്കുന്നതെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഉളുന്തി വനിത വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. വിശ്വംഭരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പലത മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. സുധാമണി, പഞ്ചായത്ത് അംഗങ്ങളായ ജോസഫ് കുട്ടി കടവിൽ, ശോഭ മഹേശൻ, സെക്രട്ടറി സി.പി വിൻസന്റ്, അഡ്വ. ജി. ഉണ്ണികൃഷ്ണൻ, പി.ഉത്തമൻ എന്നിവർ പ്രസംഗിച്ചു.