മാവേലിക്കര: കെ.എസ്.യു മർച്ചിൽ പങ്കെടുത്തവരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര നഗരം ചുറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, ലളിത രവീന്ദ്രനാഥ്, എം.കെ.സുധീർ, രമേശ് ഉപ്പാൻ, ജി.രാമദാസ്, കണ്ടിയൂർ അജിത്, പഞ്ചവടി വേണു, അജയകുറുപ്പ്, അജിത് തെക്കേക്കര, അയ്യപ്പൻ പിള്ള, രാജു പുളിന്തറ, സജീവ് പ്രായിക്കര, അജയൻ തൈപ്പറമ്പിൽ, എൻ.മോഹൻദാസ്, പി.പി.ജോൺ, കൃഷ്ണകുമാരി, എം.രമേശ്കുമാർ, സുരേഷ് വരിക്കോലിൽ, നിസി അലക്സ്, ചിത്രാമമ്മാൾ, രാമചന്ദ്രൻ, ശ്രീകുമാർ,പി.രാമകൃഷ്ണൻ, അനിൽ തോമസ്, ശ്രീകണ്ഠൻ, പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.