ആലപ്പുഴ : കെ.എസ്.യു പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറിമാരായ എം.ജെ.ജോബ്, മോളി ജേക്കബ്, ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി അനിൽ ബോസ് , കെ.പി.സി.സി നിർവാഹക സമിതി അംഗം രവീന്ദ്രദാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.സഞ്ജീവ് ഭട്ട്, ജി.മനോജ് കുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ സി.വി.മനോജ് കുമാർ, സിറിയക് ജേക്കബ്, മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജ്യോതിമോൾ, മുൻസിപ്പൽ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻ ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.