അമ്പലപ്പുഴ : പഴകിയ മത്സ്യം ലോറിയിലെത്തിച്ച് തോട്ടിൽ നിക്ഷേപിക്കാനെത്തിയ കേസിൽ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ കോമന പുതുവൽ സുധീഷിനെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെ വളഞ്ഞവഴി എസ്.എൻ. കവല ജംഗ്ഷന് പടിഞ്ഞാറ് ഇൻസുലേറ്റഡ് ലോറിയിലെത്തിച്ച ചീഞ്ഞ മത്സ്യം മറ്റ് വാഹനങ്ങളിലേക്ക് പകർത്തുന്നതിനിടെയാണ് നാട്ടുകാർ തടഞ്ഞത്.