അമ്പലപ്പുഴ :ശക്തമായ തിരമാലയിൽപ്പെട്ട് പുറക്കാട് കൈതവളപ്പ് സജീവന്റെ ഉടമസ്ഥതയിലുള്ള സി.കെ. ദേവി എന്ന ഫൈബർ വള്ളവും, പുത്തൻപറമ്പിൽ ലവന്റെ കാരിയർ വള്ളവും തകർന്നു. ശനിയാഴ്ച ഉച്ചക്കു ശേഷം പുന്തല ഭാഗത്ത് മത്സ്യ ബന്ധനം നടത്തുന്നതിനിടെയാണ് 17 ഓളം തൊഴിലാളികളുണ്ടായിരുന്ന വള്ളം തിരയിൽപ്പെട്ടത്.തൊട്ടടുത്ത മത്സ്യബന്ധനം നടത്തിയിരുന്ന ഓച്ചിറ വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട വള്ളത്തെയും തൊഴിലാളികളെയും കരക്കെത്തിച്ചത്. വല, വയർലസ്, എക്കോ സിസ്റ്റം ഉൾപ്പെടെയുള്ളവ തകർന്നു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വള്ളമുടമകൾ പറഞ്ഞു.