house

എടത്വാ: ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. തലവടി പഞ്ചായത്ത് 11ാം വാർഡ് രാമച്ചേരിൽ ബിന്ദുവിന്റേയും, എട്ടാം വാർഡിൽ കൊത്തപ്പള്ളി വീട്ടിൽ പ്രദീപ് കുമാർ എന്നിവരുടെ വീടുകളാണ് കാറ്റിൽ തകർന്നത്. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് സ്ഥലം സന്ദർശിച്ച് തലവടി വില്ലേജ് ഓഫീസറേയും, കുട്ടനാട് തഹസിൽദാരേയും വിവരം അറിയിച്ചു.