a

മാവേലിക്കര : ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിനു നേർക്ക് പൊലീസ് അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് മാവേലിക്കരയിൽ ബി.ജെ.പി നടത്തിയ മാർച്ചും കുത്തിയിരുപ്പ് സമരവും സംഘർഷാവസ്ഥയുണ്ടാക്കി. ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ബലപ്രയോഗമുണ്ടായി. ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ മാവേലിക്കര മിച്ചൽ ജംഗ്ഷനിൽ റോഡ് ഉപരോധിച്ചതോടെയാണ് പൊലീസ് ബലംപ്രയോഗിച്ച് ഇവരെ നീക്കിയത്.

ഉപരോധസമരം ബി.ജെ.പി മാവേലിക്കര നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ സുരേഷ് പൂവത്തുമഠം അധ്യക്ഷനായി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ മുഖ്യപ്രഭാഷണവും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ആമുഖപ്രഭാഷണവും നടത്തി. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അംബികാദേവി, ട്രഷറർ കെ.എം.ഹരികുമാർ, സെക്രട്ടറി അനിൽ പുന്നക്കാകുളങ്ങര, പാർലമെന്ററി പാർട്ടി ലീഡർ എസ്.രാജേഷ്, ജില്ലാ കമ്മിറ്റിയംഗം വിജയകുമാർ പരമേശ്വരത്ത്, ഒ.ബി.സി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.അശോക് കുമാർ, ജനറൽ സെക്രട്ടറി സുധി താളീരാടി, എസ്.സി മോർച്ച ഏരിയ കമ്മറ്റി പ്രസിഡന്റുമാരായ ജീവൻ ചാലിശ്ശേരി, സന്തോഷ്‌ മറ്റം, ഷാജി വട്ടക്കാട്, സന്തോഷ്‌ ചത്തിയറ, ഏരിയ ജനറൽ സെക്രട്ടറിമാരായ ദേവരാജൻ, സുജിത്.ആർ പിള്ള, നഗരസഭ കൗൺസിലർമാരായ ആർ.രാജേഷ് കുമാർ, വിജയമ്മ ഉണ്ണികൃഷ്ണൻ, ലത.ജി.നായർ, ഉമയമ്മ വിജയകുമാർ, രഞ്ജിനി, ജയശ്രീ അജയകുമാർ, ബി.ജെ.പി ഭാരവാഹികളായ മേഘനാഥൻ, ഗോപകുമാർ,

ബിനു ചാങ്കുരേത്ത്, ഹരികൃഷ്ണൻ കുന്നം എന്നിവർ നേതൃത്വം നൽകി.