മാവേലിക്കര : കേരള വിശ്വകർമ്മസഭ മാവേലിക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന വിശ്വകർമ്മദിനാചരണം സഭാ സംസ്ഥാന പ്രസിഡന്റ് അഡ്വ.സതീഷ്.ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആനന്ദ കുമാർ അധ്യക്ഷനായി. സംഘടനാ ചുമതല വഹിക്കുന്ന സംസ്ഥാന സെക്രട്ടറി എൻ.മോഹൻദാസ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ വിശ്വകർമ്മ സന്ദേശം നൽകി. ജ്യോതിഷ പണ്ഡിതൻ ശ്രേയസ് നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുത്തു. മഹിളാസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സുജ ഗോപാലകൃഷ്ണൻ, എസ്സ്.സോമകുമാർ, എം.ജി.ദേവരാജൻ, സുരാജ് വള്ളികുന്നം, പദ്മിനി, മാലതി, രവി കുമാർ, ഡോ.അർജ്ജുൻ, ശ്രീകുമാർ, ശരത്, അജി, ജയശ്രീ, ആദർശ് പി.സതീഷ്, ബിന്ദു സന്തോഷ്, രമണൻ, എസ്സ്.സാന്ദ്ര സന്തോഷ് എന്നിവർ സംസാരിച്ചു.