ചേർത്തല:യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ 93-ാമത് മഹാസമാധിദിനാചരണം എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയന്റെ നേതൃത്വത്തിൽ കൊവിഡ് 19മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ അങ്കണത്തിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ നടത്തും.യൂത്ത്മൂവ്‌മെന്റ്,
വനിതാസംഘം,വൈദീകസമിതി,എംപ്ലോയീസ് ഫോറം സൈബർസേന,പെൻഷനേഴ്‌സ് ഫോറം,ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ്.ഗുരുപൂജയോടുകൂടി ആരംഭിച്ച് 3.30 ന് സമൂഹ പ്രാർത്ഥനയ്ക്ക് ശേഷം ഗുരുപ്രസാദവിതരണത്തോടു കൂടി സമാപിക്കും.യൂണിയനിലെ 106 ശാഖകളും കുടുംബയൂണി​റ്റുകളും കൊവിഡ്-19 ന്റെ മാനദണ്ഡങ്ങൾ പാലിച്ച് മഹാസമാധി ആചരിക്കണമെന്ന് ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു അറിയിച്ചു.