ചേർത്തല:താലൂക്ക് സമാധിദിനാചരണകമ്മിറ്റിയും ശ്രീനാരായണമെമ്മോറിയൽ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളും ചേർന്ന് ശ്രീനാരായണഗുരുസമാധിദിനം ആചരിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ദിനാചരണം.മൗനജാഥ ഒഴിവാക്കിയാണ് ചടങ്ങുകൾ.
21ന് രാവിലെ 9.30ന് എസ്.എൻ.എം.ജി.ബി.എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ ലെജുമോൾ പതാകഉയർത്തും.11ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നും ദീപശിഖ വിജയഘോഷ് ചാരങ്കാട്ട് ഏറ്റുവാങ്ങും.12ന് സ്‌കൂളങ്കണത്തിൽ ഗുരുദേവചിത്രത്തിനുമുന്നിൽ ദീപശിഖ സമർപ്പിക്കും.2.30നു നടക്കുന്ന അനുസ്മരണ സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സമാധിദിനാചരണകമ്മിറ്റി ചെയർമാൻ വിജയഘോഷ്ചാരങ്കാട്ട് അദ്ധ്യക്ഷനാകും.3.30ന് സമാധി പ്രാർത്ഥന.