ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമേട ഐക്കത്തറ വീട്ടിൽ രാഘവന്റെ ഭാര്യ സരസ്വതി (83) കൊവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടർന്ന് വീട്ടിൽ കഴിഞ്ഞിരുന്ന സരസ്വതി വെള്ളിയാഴ്ച രാത്രിയിലാണ് മരിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: പ്രസാദ്, കുഞ്ഞുമോൻ. മരുമകൾ: ഓമന (ഗോകുലം ചിറ്റ്സ് ,അമ്പലപ്പുഴ), സിന്ധു.