obituary

ചേർത്തല:ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന ആർച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്ത്(77)ന്റെ മൃതദേഹം 22ന് കൊക്കോതമംഗലം സെന്റ് തോമസ് പള്ളിസെമിത്തേരിയിൽ സംസ്‌കരിക്കും.ഏഴിനു രാത്രി ജപ്പാനിൽവെച്ചാണ് ബിഷപ്പ് മരിച്ചത്.21ന് രാവിലെ 9.40ന് വിമാനമാർഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം അന്ന് ലിസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
22ന് രാവിലെ ഏഴുമുതൽ എട്ടുവരെ ലിസി ആശുപത്രി ചാപ്പലിലും 8.30മുതൽ 9.30വരെ അതിരൂപതയുടെ കത്തീഡ്രലായ സെന്റ് മേരീസ് ബസിലിക്കയിലും പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് 11.30ന് കോക്കോതമംഗലം ചേന്നോത്ത് വീട്ടിലും 12.30ന് മാതൃ ഇടവകയായ കൊക്കോതമംഗലം സെന്റ് തോമസ് പള്ളിയിലും പൊതുദർശനത്തിനുവെക്കും.2.30ന് വിശുദ്ധകുർബാനയോടെ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും.പ്രത്യേക കല്ലറയിലാണ് സംസ്‌കരിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ,പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്,കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി തുടങ്ങിയവർ സംസ്‌കാര ശുശ്രൂഷയിൽ കാർമ്മികരാകും.
സംസ്‌കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം അതിരൂപതാ യുട്യൂബ് ചാനലായ എറണാകുളം അങ്കമാലി മേജർ ആർക്ക്ഡിയോസിസ് വഴി
https://www.youtube.com/channel/UCXQMk3miydB2iwQpriOpQ സംപ്രേഷണം ചെയ്യും.