കായംകുളം: പ്രദേശവാസികളുടെ പ്രതിഷേധങ്ങൾക്കിടെ,ഒന്നാംകുറ്റി പ്രതീക്ഷ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്ന മുരുക്കുംമൂട് സ്വദേശി രാജപ്പെൻറ (65) മൃതദേഹം പൊലീസ് സാനിധ്യത്തിൽ സംസ്കരിച്ചു. മൂന്ന് ദിവസമായി ഗവ. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എ.ആർ.ഡബ്ലിയുവിന്റെയും ടീം വെൽഫെയറിന്റെയും നേതൃത്വത്തിലാണ് സംസ്കരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിയിരുന്നു രാജപ്പൻ മരിച്ചത്. തുടർന്ന് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വെള്ളിയാഴ്ച നഗരസഭ ശ്മശാനത്തിൽ സംസ്കാര ചടങ്ങിന് ഒരുക്കങ്ങൾ നടത്തിയെങ്കിലും പ്രതിഷേധം കാരണം നടന്നില്ല. തുടർന്ന് വിഷയത്തിൽ ജില്ലാഭരണകൂടവും ഇടപ്പെട്ടിരുന്നു.