photo

ചാരുംമൂട് : കെ എസ്.യു പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രകടനം നടത്തി. കോൺഗ്രസ് ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബി.രാജലക്ഷ്മി, എസ്. സാദിഖ്, താമരക്കുളം രാജൻ പിള്ള , ഇബ്രാഹിംകുട്ടി, എസ്.അനിൽ രാജ്, ശ്രീകുമാർ അളകനന്ദ, റിയാസ് പത്തിശ്ശേരിൽ, ഷൈജു ജി. സാമുവേൽ , റമീസ് ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു.