ചാരുംമൂട് :കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡൻ്റായിരുന്ന കെ.സി.നായരുടെ 14-ാമത് ചരമവാർഷികം കെ.എസ്.എസ്.പി.യു ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു .ചാരുംമൂട് കെ.സി.നായർ സ്മാരകത്തിൽ കൊവിഡ് മാനദണ്ഡപ്രകാരം നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ജില്ലാ പ്രസിഡന്റ് എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.ജി.പ്രസാദ് അധ്യക്ഷത വഹിച്ചു ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ, ആർ.പത്മാധരൻ നായർ, കെ.ജി.മാധവൻ പിള്ള, ജെ.രാമചന്ദ്രൻ പിള്ള, വി.രാധാകൃഷ്ണപിള്ള എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.