tv-r

തുറവൂർ: കാൻസർ രോഗിയായ വീട്ടമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറി നശിപ്പിച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പള്ളിത്തോട് വലിയ വീട്ടിൽ ജെയിൻ ഏണസ്റ്റിന്റെ സഹോദരി എയ്ഞ്ചൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹിക വിരുദ്ധർ നശിപ്പlച്ചത്.കണ്ണുരിലെ ഭർത്തൃ വീട്ടിൽ താമസിക്കുന്ന എയ്ഞ്ചൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ കാൻസർ ചികിത്സയ്ക്ക് പോകാനുള്ള സൗകര്യാർത്ഥമാണ് കാർ പള്ളിത്തോട്ടിൽ കൊണ്ടുവന്നത്.ഇന്നലെ രാവിലെ ആശുപത്രിയിൽ പോകാൻ കാർ എടുക്കാൻ വന്നപ്പോഴാണ് നാലു ടയറുകളും കുത്തിക്കീറിയ നിലയിൽ കാണപ്പെട്ടത്. കുത്തിയതോട് പൊലീസ് കേസെടുത്തു.