തുറവൂർ: സൈക്കിൾ യാത്രികനെ തട്ടി വീഴ്ത്തിയ കാർ നിയന്ത്രണം തെറ്റി പാതയോരത്തെ പലചരക്ക് കടയുടെ മുന്നിലേക്ക് ഇടിച്ചു കയറി. 3 പേർക്ക് പരിക്കേറ്റു .സൈക്കിൾ യാത്രക്കാരനായ എരമല്ലൂർ കാക്കത്തുരുത്ത് ആക്കിയിൽ അഖിലിനും (27), കാറിലുണ്ടായിരുന്ന 2 പേർക്കുമാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ അഖിലിനെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ ചമ്മനാട് ഇ.സി.ഇ.കെ.ഹൈസ്കൂളിനു വടക്കു ഭാഗത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം.