മാന്നാർ : മാന്നാർ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. മാന്നാർ മെഡിക്കൽ സൂപ്രണ്ട് ഡോ. സാബു സുഗതൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ജയമോഹൻ എന്നിവരുമായി വ്യാപാരി വ്യവസായി സംഘടനാ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പ്രവർത്തന സമയം വൈകിട്ട് 7.30 വരെയായിരിക്കും.