ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിൽ സമാധി ദിനാചരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ചടങ്ങുകളോടെ നടത്തും.രാവിലെ ഗുരുപുഷ്പാഞ്ജലി,തുടർന്ന് സമൂഹ പ്രാർത്ഥന,ഉപവാസം എന്നിവനടക്കും.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3.30ന് സമാധി പ്രാർത്ഥന.യൂണിയൻ അതിർത്തിയിലെ മുഴുവൻ ഗുരുക്ഷേത്രങ്ങളിലും ഭവനങ്ങളിലും ഗുരുദേവ പ്രാർത്ഥന നടത്തണമെന്ന് യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ.ബാബു അറിയിച്ചു.