കായംകുളം: കായംകുളം നഗരസഭാ പ്രദേശത്ത് തകർന്നു കിടക്കുന്ന റോഡുകളുടെ പുന:നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ 22ന് നഗരസഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും.
24 കോടിയാണ് പദ്ധതി വിഹിതമായി നഗരസഭയ്ക്ക് ഇൗ വർഷം ലഭിച്ചത്. ഇതിൽ 55 ശതമാനം തുക അടിസ്ഥാന സൗകര്യങ്ങൾക്ക് വിനിയോഗിക്കാവുന്നതാണ്. മൂന്ന് മാസം മുൻപ് 15 ലക്ഷം രൂപയുടെ റോഡ് വർക്കുകൾ ഓരോ വാർഡിലും ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നൽകാൻ നഗരസഭാ ഭരണാധികാരികൾ കൗൺസിലർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചുള്ള ലിസ്റ്റ് കൗൺസിലർമാർ നൽകിയിരുന്നു. തകർന്ന റോഡുകൾ കനത്ത മഴയിൽ വല്ലാത്ത ബുദ്ധിമുട്ടായിരിക്കുകയാണെന്ന് കൗൺസിലർമാർ ആരോപിക്കുന്നു.