കായംകുളം: കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി.ജലീൽ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളത്ത് ബി.ജെ.പി ദേശീയപാത ഉപരോധിച്ചു.ഒരു മണിക്കൂറിനുശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിൽ അംഗം പാറയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ.സജി, യുവമോർച്ച ജില്ലാ സെക്രട്ടറി ഹരിഗോവിന്ദ്, നഗരസഭ കൗൺസിലർമാരായ ഓമന അനിൽ, രമണി ദേവരാജൻ,സുരേഖ ദിലീപ്,പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് കൊച്ചുമുറി, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി മഞ്ജു അനിൽ,യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രതീഷ്,സുമി കെ.ജയൻ, ആർച്ച രമേശ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് രാജീവ് പത്തിയൂർ,ബി.ജെ.പി ഭാരവാഹികളായ സുനിത രാജു, ആർ. വിനോദ്, എസ്.ദേവരാജൻ, ബിബിൻ രാജ്, രാധേഷ് കരിമുട്ടം, ജയകുമാർ, സരസ്വതി രമേശ് ,അഞ്ജനാ ദേവി എന്നിവർ നേതൃത്വം നൽകി.