വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം 394-ാം നമ്പർ ശാഖയിൽ ഗുരുസമാധി ദിനാചരണം ഇന്ന് നടക്കും. രാവിലെ 6ന് ഗുരുപൂജ, 8 ന് പ്രാർത്ഥന, വൈകിട്ട് 4ന് ചാരുംമൂട് യൂണിയൻ കമ്മിറ്റിയംഗം എസ്.എസ്. അഭിലാഷ് കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ശാഖാ പ്രസിഡന്റ് ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മേഖലാ ചെയർമാൻ ടി.ഡി. വിജയൻ ചികിത്സാധന സഹായവിതരണം നടത്തും. മേഖലാ കൺവീനർ കെ.പി. ചന്ദ്രൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തും.